കോവിഡ് ചികിത്സ – മെഡിക്കൽ അഡ്വാൻസ് ഉത്തരവായി

കോവിഡ് 19 എന്ന മഹാമാരി ഇന്ത്യ ആകെ വ്യാപിക്കുകയാണ്. ചില BSNL ജീവനക്കാരോ അവരുടെ ആശ്രിതരോ ഈ മഹാമാരിയുടെ ഫലമായി ഇന്ന് ആശുപത്രികളിൽ ചികിത്സയിലാണ്. ചികിത്സാ ചിലവ് താങ്ങാൻ കഴിയാതെ പല ജീവനക്കാരും സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് ജീവനക്കാർക്ക് മെഡിക്കൽ അഡ്വാൻസ് അനുവദിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടത്. ഇപ്പോൾ അത് അംഗീകരിച്ച് ഉത്തരവായി. X ,Y & Z കാറ്റഗറിയിലുള്ള നഗരങ്ങളെയും വിവിധ ഘട്ടത്തിലുള്ള കോവിഡ് ചികിത്സയെയും അടിസ്ഥാനമാക്കിയാണ് അഡ്വാൻസ് നിശ്ചയിച്ചിരിക്കുന്നത്. വിശദ വിവരം താഴെ.

 ചികിത്സാ സ്വഭാവം

ഐസൊലേഷൻ ബെഡിലുള്ളവർ

Rs. 90,000 (X class)
Rs. 80,000 (Y class)
Rs. 75,000 (Z class)

ICU (without Ventilator)

Rs. 1,80,000 (X class)
Rs. 1,60,000 (Y class)
Rs. 1,50,000 (Z class)

ICU (with Ventilator)

Rs. 2,70,000 (X class)
Rs. 2,40,000 (Y class)
Rs. 2,25,000 (Z class)

കോവിഡ് ബാധിച്ച് മരണപ്പെടുന്ന ജീവനക്കാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ സാമ്പത്തിക സഹായം അനുവദിക്കണമെന്ന് BSNL എംപ്ലോയീസ് യൂണിയൻ കോർപ്പറേറ്റ് ഓഫീസിനോട് വീണ്ടും അഭ്യർത്ഥിച്ചു.

Related posts

കേരളാ ടൂറിസം, PWD വകുപ്പ് മന്ത്രിക്ക് നിവേദനം

by BSNL Employees Union
3 years ago

മെമ്മോറാണ്ടം സമർപ്പണവും പ്രതിഷേധ പ്രകടനവും വിജയിപ്പിച്ച മുഴുവൻ ജീവനക്കാർക്കും അഭിവാദ്യങ്ങൾ

by BSNL Employees Union
3 years ago

17-08-2022 – കറുത്ത ബാഡ്ജ് ധാരണവും പ്രകടനവും

by BSNL Employees Union
2 years ago
Exit mobile version