നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് LIC യുമായി ധാരണാപത്രം ഒപ്പിട്ടതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ BSNL മാനേജ്മെൻ്റ് ഇന്ന് പുറത്തിറക്കി (F.No.BSNL/Admin/Welfare/2020/GTI-Non Executive dated 29.01.2021)

നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് LIC യുമായി ധാരണാപത്രം ഒപ്പിട്ടതിൻ്റെ അടിസ്ഥാനത്തിൽ വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ BSNL മാനേജ്മെൻ്റ് ഇന്ന് പുറത്തിറക്കി (F.No.BSNL/Admin/Welfare/2020/GTI-Non Executive dated 29.01.2021)

  1. GTI പോളിസി 01.03.2021 ൽ നിലവിൽ വരും. 01.03.2021 ൽ സർവീസിലുള്ള നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ബാധകം.
  2. താല്പര്യമുള്ളവർക്ക് പോളിസി തുക നൽകി പദ്ധതിയിൽ അംഗമാകാം. ESS/ERP പോർട്ടൽ വഴി ഓപ്‌ഷൻ നൽകാം. ഓൺലൈൻ വഴി നൽകുന്ന ഓപ്‌ഷൻ മാത്രമേ സ്വീകരിക്കുകയുള്ളൂ.. നേരിട്ട് നൽകുന്ന അപേക്ഷ സ്വീകരിക്കില്ല. 01.02.2021 മുതൽ 15.02.2021 വൈകുന്നേരം 5 മണി വരെ ESS/ERP പോർട്ടൽ വഴി ഓൺലൈൻ ഓപ്‌ഷൻ നൽകാം.
  3. താല്പര്യമുള്ളവർക്ക് പോർട്ടലിലെ “I WISH TO JOIN” ബട്ടൺ ക്ലിക്ക് ചെയ്ത് ഓപ്‌ഷൻ നൽകാം. ഓപ്‌ഷൻ പിൻവലിക്കാൻ ആഗ്രഹിക്കുന്നവർ “I WISH TO WITHDRAW” എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് പിൻവലിക്കാം. ഇതിന് ESS/ERP പോർട്ടൽ വഴി 16.02.2021 മുതൽ 18.02.2021 വരെ അവസരമുണ്ടാകും.
  4. ESS/ERP പോർട്ടലിലെ പ്രിൻ്റ് ഔട്ട് ഓപ്‌ഷൻ വഴി ഓപ്‌ഷൻ്റെ കോപ്പി എടുക്കുവാൻ കഴിയും.
  5. പ്രീമിയം തുക ഒറ്റത്തവണയായി ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്നും ഈടാക്കും. അതിനുശേഷം ഒരുതരത്തിലും പണമടക്കാൻ കഴിയില്ല. അടച്ച തുക withdraw ചെയ്യാനോ refund ചെയ്യാനോ കഴിയില്ല.
  6. എന്നാൽ ഓപ്‌ഷൻ നൽകുകയും പ്രീമിയം തുക അടക്കുകയും ചെയ്ത ജീവനക്കാരൻ 1.4.2021 ന് മുൻപ് റിട്ടയർ ചെയ്യുകയോ മരണപ്പെടുകയോ ചെയ്‌താൽ ഈ പദ്ധതിയുടെ പരിധിയിൽ പെടില്ല. അവരടച്ച തുക തിരിച്ച് നൽകും.
  7. 1.3.2021 മുതൽ 28.2.2022 വരെയുള്ള വർഷത്തേക്ക് പ്രീമിയം അടയ്ക്കുന്നവരുടെ യോഗ്യത നിർണ്ണയിക്കുന്നത് 15.9.1970 എന്ന cut off ഡേറ്റ് വച്ചായിരിക്കും.
  8. 15.9.1970 ലോ അതിനുശേഷമോ ജനിച്ചവർ അടയ്‌ക്കേണ്ട വാർഷിക പ്രീമിയം 3776/- രൂപ. 15.9.1970 ന് മുൻപ് ജനിച്ചവർ അടയ്‌ക്കേണ്ട വാർഷിക പ്രീമിയം 18,172/- രൂപ.
  9. മൊത്തം പോളിസി തുക 20,00,000/- രൂപ

Related posts

ലക്ഷദ്വീപ് ജനതയ്ക്ക് BSNL ജീവനക്കാരുടെ ഐക്യദാർഢ്യം

by BSNL Employees Union
3 years ago

പൊതു പണിമുടക്കിൻ്റെയും കർഷക സമരത്തിൻ്റെയും ഒന്നാം വാർഷികം 26-11-2021-ന് വിവിധ പരിപാടികളോടെ സമുചിതമായി ആചരിക്കുക – BSNL എംപ്ലോയീസ് യൂണിയൻ്റെ പങ്കാളിത്തം ഉറപ്പുവരുത്തണം

by BSNL Employees Union
3 years ago

പ്രതിഷേധ പ്രകടനം നടത്തി

by BSNL Employees Union
2 years ago
Exit mobile version