GTI കമ്മിറ്റി യോഗം – 5.1.2021 ഡൽഹി

നോൺ എക്സിക്യൂട്ടീവ് ജീവനക്കാർക്ക് ഗ്രൂപ്പ് ടേം ഇൻഷുറൻസ് ബാധകമാക്കുന്നതുമായി ബന്ധപ്പെട്ട GTI കമ്മിറ്റി യോഗം ഇന്ന് കോർപ്പറേറ്റ് ഓഫീസിൽ ചേർന്നു. മാനേജ്മെൻ്റ് പ്രതിനിധികളും LIC യുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. BSNL എംപ്ലോയീസ് യൂണിയനെ പ്രതിനിധീകരിച്ച് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് സ.ആർ.എസ്.ചൗഹാൻ പങ്കെടുത്തു.

യോഗത്തിൽ BSNL എംപ്ലോയീസ് യൂണിയൻ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ

  1. പദ്ധതി ആരംഭിക്കുവാൻ 70% നോൺ എക്സിക്യൂട്ടീവ് ജീവനക്കാർ പദ്ധതിയിൽ ചേരണമെന്ന നിബന്ധന ഒഴിവാക്കണം.
  2. നോൺ എക്സിക്യൂട്ടീവുകൾക്കും എക്സിക്യൂട്ടീവുകൾക്കും നിർദ്ദേശിച്ചിട്ടുള്ള പ്രീമിയങ്ങൾ തമ്മിലുള്ള അന്തരം ഒഴിവാക്കണം.
  3. നോൺ എക്സിക്യൂട്ടീവ് ജീവനക്കാരുടെ പ്രീമിയം 1000 രൂപയ്ക്ക് 1.80 രൂപയ്ക്ക് പകരം 1.60 രൂപയായി കുറയ്ക്കണം.
  4. പദ്ധതിയിൽ അംഗമായ നോൺ എക്സിക്യൂട്ടീവ് ജീവനക്കാരൻ എക്സിക്യൂട്ടീവ് കേഡറിലേക്ക് പ്രമോഷൻ ലഭിക്കുമ്പോൾ GTI ട്രാൻസ്‌ഫർ ചെയ്യാനുള്ള സൗകര്യം ഉണ്ടാകണം.

2020 മാർച്ച് 1 ന് പദ്ധതി ആരംഭിക്കുവാൻ കഴിയുന്ന തരത്തിലുള്ള നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

Related posts

സ.കെ.ശ്യാമളക്ക് അഭിനന്ദനങ്ങൾ

by BSNL Employees Union
1 year ago

BSNLEU, AIBDPA, BSNLCCWF കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

by BSNL Employees Union
3 years ago

ആസ്തി വില്പനാവിരുദ്ധ കൺവെൻഷൻ – പാലക്കാട് ജില്ല

by BSNL Employees Union
2 years ago
Exit mobile version