കർഷക സമരം: BSNL ജീവനക്കാർ കരിദിനം ആചരിക്കുന്നു

ഇന്ത്യൻ കാർഷികമേഖല കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന കാർഷിക ഭേദഗതി നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കർഷകർ നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് BSNL ജീവനക്കാർ ഡിസംബർ 26 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുന്നു.

ജീവനക്കാർ അന്നേ ദിവസം കറുത്ത ബാഡ്‌ജ് ധരിച്ച് ജോലിക്ക് ഹാജരാകുകയും പ്രധാന കേന്ദ്രങ്ങളിൽ കർഷക ഭേദഗതി നിയമം പിൻവലിക്കണമെന്നും, സമരം ഒത്തുതീർപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്ലക്കാർഡുകൾ ഉയർത്തി പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. മുഴുവൻ ജീവനക്കാരും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Related posts

ദേശീയ പാത വികസനം – മന്ത്രിക്ക് നിവേദനം നൽകി

by BSNL Employees Union
2 years ago

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പളം

by BSNL Employees Union
3 years ago

കേബിൾ ഡാമേജ് – ബഹു: കേരളാ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ.ജി.സുധാകരൻ്റെ നേതൃത്വത്തിൽ BSNL – PWD ഉദ്യാഗസ്ഥരുമായി ചർച്ച 16-02-2021 ന് സർക്കിൾ ഓഫീസ് കോൺഫറൻസ് ഹാളിൽ

by BSNL Employees Union
3 years ago
Exit mobile version