ദേശീയ പണിമുടക്ക് – നവംബർ 26

ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅൻപത്തിയൊന്നാം ജന്മദിനത്തിൽ ചേർന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും, സ്വതന്ത്ര ഫെഡറേഷനുകളുടേയും സംയുക്ത കൺവെൻഷൻ BJP സർക്കാർ തൊഴിലാളി/ കർഷക/ജനവിരുദ്ധ നയങ്ങൾക്കെതിരെ 2020 നവംബർ 26 ന് പണിമുടക്ക് പ്രഖ്യാപിച്ചു.

തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ജനാധിപത്യ ഭരണഘടനാപരമായ അവകാശങ്ങൾക്ക് നേരെ സർക്കാർ നടത്തുന്ന ആക്രമണത്തെ യോഗം ശക്തമായി അപലപിച്ചു. രാജ്യത്ത് നടക്കുന്ന സംഘടിത/അസംഘടിത തൊഴിലാളികളുടെ പോരാട്ടങ്ങൾക്ക് കൺവെൻഷൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സ്വകാര്യവൽക്കരണത്തിനെതിരെയും, കമ്പനിവൽക്കരണത്തിനെതിരെയും, വിദേശ നിക്ഷേപത്തിനെതിരെയും റെയിൽവേ, കൽക്കരി, BPCL, BSNL, ധനകാര്യ മേഖല എന്നിവടങ്ങളിൽ നടക്കുന്ന ചെറുത്തുനിൽപ്പ് പോരാട്ടങ്ങളെ കൺവെൻഷൻ ശ്രദ്ധയോടെ വീക്ഷിക്കുന്നു. ഉത്തർപ്രദേശിലെ വൈദ്യുതി ജീവനക്കാർ, കൽക്കരി, പ്രതിരോധ മേഖലകളിലെ ജീവനക്കാർ നടത്തുന്ന പോരാട്ടങ്ങളെ പിന്തുണച്ച് കൺവെൻഷൻ പ്രമേയം പാസ്സാക്കി. പ്രതിരോധ മേഖലയിലെ പണിമുടക്കിനെ പിന്തുണച്ച് എല്ലാ തൊഴിലിടങ്ങളിലും തൊഴിലാളികൾ ഒക്ടോബര് 12 ന് ഐക്യദാർഢ്യ പ്രകടനങ്ങൾ സംഘടിപ്പിക്കും. തുടർന്ന് പണിമുടക്ക് അവസാനിക്കുന്നതുവരെ എല്ലാ ആഴ്ചയിലും പ്രകടനം നടത്തും.

വോട്ടെടുപ്പ് പോലും അനുവദിക്കാതെ പാസ്സാക്കിയ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിനും കൺവെൻഷൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചു.ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുന്ന സർക്കാർ നയത്തിനെതിരെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമരങ്ങളെ പിന്തുണ പ്രഖ്യാപിച്ചു. സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ കൺവെൻഷൻ ആശങ്ക പ്രകടിപ്പിക്കുകയും ഹത്രാസ് ബലാത്സംഗത്തെ അപലപിക്കുകയും ഇരക്ക് നീതി ആവശ്യപ്പെടുകയും ചെയ്തു.

തീരുമാനങ്ങൾ:

  1. സംസ്ഥാന/ജില്ലാ/വ്യവസായ മേഖലാ കൺവെൻഷനുകൾ ഒക്ടോബർ മാസത്തിൽ സംഘടിപ്പിക്കും.
  2. ലേബർ കോഡുകളിലെ അതിഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് തൊഴിലാളികൾക്കിടയിൽ താഴെതലം വരെ പ്രചാരണം സംഘടിപ്പിക്കും.
  3. നവംബർ 26 ന് നടക്കുന്ന ഏകദിന പണിമുടക്ക് വരാൻ പോകുന്ന അതിശക്തമായ അനിശ്ചിതകാല പണിമുടക്കിന് മുന്നോടിയാണ്.

INTUC AITUC HMS CITU AIUTUC TUCC SEWA
AICCTU LPF UTUC
സ്വതന്ത്ര ഫെഡറേഷനുകൾ/അസോസിയേഷനുകൾ

Related posts

ജില്ലാ പ്രവർത്തക സമിതി യോഗങ്ങൾ

by BSNL Employees Union
1 year ago

2023 ഏപ്രിൽ 5 ന് ന്യൂഡൽഹിയിൽ നടക്കുന്ന മസ്ദൂർ, കിസാൻ റാലിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ജില്ലാ കോ ഓർഡിനേഷൻ കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും, യോഗവും നടത്തി.

by BSNL Employees Union
1 year ago

ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകുന്നതിനുള്ള അപേക്ഷ യൂണിയന്‍ വെബ്സൈറ്റിൽ ലഭ്യമാണ്.

by BSNL Employees Union
3 years ago
Exit mobile version